മുനമ്പത്തെ ഭൂമി' വഖഫിൻ്റെ വകേലുള്ളതല്ല: വി.ഡി.സതീശൻ. പ്രശ്നം സർക്കാരാണ്.

മുനമ്പത്തെ ഭൂമി' വഖഫിൻ്റെ വകേലുള്ളതല്ല: വി.ഡി.സതീശൻ. പ്രശ്നം സർക്കാരാണ്.
Nov 4, 2024 01:54 PM | By PointViews Editr

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് വകയല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് വി.ഡി.സതീശൻ മുനമ്പം ഭൂമി വഖഫിൻ്റെ വകയല്ല എന്ന് വ്യക്തമാക്കിയത്. ഒന്നാമതായി ആ ഭൂമി വഖഫിൻ്റേതാണ് എന്ന് എന്ന് അവകാശപ്പെടും മുൻപ് തന്നെ അവിടെ ആൾ താമസവും കൈവശക്കാരും ഉണ്ടായിരുന്നു. രണ്ടാമതായി ഫാറൂഖ് കോളജ് ഉപയോഗിക്കാത്ത പക്ഷം തിരിച്ചു കൊടുക്കണമെന്ന് വ്യവസ്ഥ വച്ചാണ് ഭൂമി കൊടുത്തിട്ടുള്ളത്. വഖഫിൽ വ്യവസ്ഥ പാടില്ല. കൊടുത്താൽ കൊടുത്തതാണ്. മൂന്നാമതായി ഭൂമി വിലയ്ക്കാണ് കൊടുത്തിട്ടുള്ളത്‌. വിൽക്കാൻ വഖഫ് ഭൂമി വിൽക്കാൻ പാടില്ലാത്തതാണ്. വില കൊടുത്താണ് വാങ്ങിയതെന്ന് ഫാറൂഖ് കോളജ് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

1995ലാണ് വഖഫ് ബോർഡ് നിയമം ഉണ്ടായതെന്നാണ് പറയുന്നത്. 2021 വരെ 26 വർഷം ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് നിസാർ കമ്മീഷനെ നിയോഗിച്ചു. അവർ ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ വഖഫ് ഭൂമിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഠിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് കമ്മീഷനെ വെച്ചതും റിപ്പോർട്ട് വാങ്ങിയതും എന്ന് മറുപടി പറയേണ്ടത് സർക്കാരാണ്. 2021 വരെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയതാണ്. ഈ സർക്കാർ നിയോഗിച്ച വഖഫ് ബോർഡ് ആണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്.

അനാവശ്യമായ അവകാശവാദങ്ങൾ ഉയർത്തി ഈ സർക്കാരിൻ്റെ കാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയതാണ്.'

നികുതി വാങ്ങാൻ പാടില്ല എന്ന് റവന്യൂവകുപ്പിന് വഖഫ് ബോർഡ് ആവശ്യപ്പെട്ടു. ഇതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. 600ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്‌. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ഇതിനെ വർഗീയമായി മാറ്റിയെടുക്കാൻ ബിജെപിയും ആർഎസ്എസും അടക്കമുള്ളവർ ശ്രമിക്കുകയാണ്. അവർക്ക് അതിന് സാഹചര്യമൊരുക്കി കൊടുക്കാമെന്ന് പിണറായി വിജയൻ വ്യവസ്ഥ ചെയ്തിട്ടുണ്ടാകും. മുസ്ലീം സംഘടനകൾ പോലും മുനമ്പത്തിലെ വഖഫ് ഭൂമിക്ക് എതിരെ നിലപാട് എടുക്കുമ്പോഴും സർക്കാർ എന്തിനാണ് ഒളിച്ചുകളിക്കുന്നത്? വർഗീയ മുതലെടുപ്പുകൾക്ക് അവസരം കൊടുക്കാതെ സമാധാനത്തോടെ കേരളത്തിൽ ജീവിക്കുവാൻ നിയമത്തിൽ മാറ്റം വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും വി.ഡി.സതീശൻ പറഞ്ഞു.

Munambate Bhoomi' does not belong to Waqf: V.D.Sathisan. The problem is the government.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories